പ്രാദേശികം

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക Ai സംയോജിത റേഡിയോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട :സമഗ്ര റേഡിയോളജി വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ . കേന്ദ്ര സർക്കാർ, ഇ.എസ്.ഐ, നാവികസേന, എഫ്.സി.ഐ, ദക്ഷിണ റെയിൽവേ, ലക്ഷദ്വീപ് ഭരണകൂടം എന്നിവയുടെ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും സീനിയർ സ്റ്റാൻഡിങ് കൗൺസിലായും സേവനമനുഷ്ഠിച്ച അഡ്വക്കേറ്റ് ശ്രീ T P M ഇബ്രാഹിം ഖാൻ തിരി കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച വേദിയിൽ ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ പ്രകാശ് മാത്യു , സി. ഒ. ഒ ശ്രീ സുഭാഷ് തോട്ടുവേലിൽ റേഡിയോളജി സ്പെഷ്യലിസ്റ് ഡോ. മെറീന മാത്യു , എന്നിവർ സന്നിഹിതർ ആയിരുന്നു. 

അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യസേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള സമഗ്ര റേഡിയോളജി വിഭാഗം സജ്ജമായി. ജർമ്മൻ സാങ്കേതികവിദ്യയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന 3 ടെസ്‌ല ഇമേജിംഗ് ക്വാളിറ്റിയുള്ള 51 ചാനൽ 'ഡീപ് സ്കാൻ' എംആർഐ (MRI) ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സാധാരണ എംആർഐ സ്കാനുകളെ അപേക്ഷിച്ച് അതി വേഗത്തിൽ അതീവ വ്യക്തതയുള്ള ചിത്രങ്ങൾ നൽകാനും ഈ ഹീലിയം ഫ്രീ 51 ചാനൽ ഡീപ് സ്കാനിന് സാധിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ശരീരത്തിലെ കോശങ്ങളുടെയും തന്മാത്രകളുടെയും തലത്തിൽ വരെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതിനാൽ, രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ ഇത് സഹായിക്കുന്നു. തലച്ചോറ്, സുഷുമ്നാ നാഡി എന്നിവയിലെ സൂക്ഷ്മമായ മാറ്റങ്ങളും ക്യാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപ്തിയും കൃത്യമായി തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ പ്രയോജനകരമാണ്.

ഗർഭസ്ഥശിശുവിന്റെ മുഖചലനങ്ങളും രൂപവും തത്സമയം കാണാൻ സഹായിക്കുന്ന 4D ഫീറ്റൽ ഫേസ് സ്കാൻ സൗകര്യവും ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്. Ai സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം കുഞ്ഞിന്റെ വളർച്ചയും ആരോഗ്യവും കൂടുതൽ കൃത്യതയോടെ വിലയിരുത്താൻ ഡോക്ടർമാരെ സഹായിക്കുന്നു. കൂടാതെ, 

96 സ്ലൈസ് സിടി സ്കാൻ (96 Slice CT): ട്രോമാ , സ്ട്രോക്ക് , ആന്തരിക രക്തസ്രാവം എന്നിവക്ക് ഒരു മിനിറ്റിനുള്ളിൽ കൂടുതൽ വ്യക്തതയുള്ള സ്കാനിംഗ് റിപ്പോർട്ടുകൾ ലഭ്യമാക്കുന്നു.മമ്മോഗ്രാം: സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനായി അത്യാധുനിക ഡിജിറ്റൽ മമ്മോഗ്രാം സൗകര്യം സജ്ജമാണ്.ഡിജിറ്റൽ എക്സ്-റേ: കുറഞ്ഞ റേഡിയേഷനിൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകുന്ന ഡിജിറ്റൽ എക്സ്-റേ സംവിധാനം.

എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചതോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം ഒരു സമഗ്രഹ വിഭാഗമായ മാറിയിക്കുകയാണ് .രോഗനിർണ്ണയ രംഗത്തെ കൃത്യത ഉറപ്പാക്കുന്നതിനും രോഗികൾക്ക് മികച്ച ചികിത്സാ അനുഭവം നൽകുന്നതിനും ഈ അത്യാധുനിക സംവിധാനങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. വിദഗ്ദ്ധരായ റേഡിയോളജിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.