പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് അധ്യാപക പരിശീലനം 5 മുതൽ

ഈരാറ്റുപേട്ട. മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ കുട്ടികളുടെ മാനസിക ആരോഗ്യ   പരിപാലനത്തിനായി യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകർക്ക് ' Behaviour Vaccine ' എന്ന പേരിൽ അദ്ധ്യാപക പരിശീലനം മെയ്‌ 5,6,7 തീയതികളിൽ സ്കൂൾ സെമിനാർ ഹാളിൽ വച്ച് നല്കപ്പെടുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് & അഡോൾസ്സെന്റ് കൗൺസിലിങ് സെല്ലിന്റെ സഹായത്തോടെ കൗൺസിലിങ് മേഖലയിൽ പ്രാവീണ്യം നേടിയ കേരളത്തിലെ മികച്ച ട്രെയിനർ മാരാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം  മെയ്‌ 5 ന്  രാവിലെ 10 ന്  പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൾ നിർവഹിക്കുന്നതാണ്.