ഈരാറ്റുപേട്ട: ദുരന്തമുഖങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും ആശ്വാസമായി എത്തുന്ന സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരള റാപ്പിഡ് റെസ്ക്യൂ ഫോഴ്സിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് അഷ്റഫ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വ. സുഹൈൽ ഖാൻ വാർഷിക റിപ്പോർട്ടും ട്രഷറർ സുധീർ കുഞ്ഞുവാവ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
ടീം എമർജൻസി സംസ്ഥാന സെക്രട്ടറി സജു തെക്കേക്കര പുതിയ എക്സിക്യൂട്ടീവ് പാനൽ അവതരിപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. ഭാരവാഹികൾ: പ്രസിഡന്റ്: അഫ്സൽ ഇ.പി (അഷ്റഫ് കുട്ടി) ജനറൽ സെക്രട്ടറി: അഡ്വ. സുഹൈൽ ഖാൻ ട്രഷറർ: യൂനുസ് ഒറ്റയിൽ രക്ഷാധികാരികൾ: ഫൈസൽ തമ്പി, നവാസ് കെ എം വൈസ് പ്രസിഡന്റുമാർ: ഹാഷിലബ്ബ, സഹിൽ എം.എം ജോയിന്റ് സെക്രട്ടറിമാർ: അബ്ദുൽ കരീം, റെജി തീക്കോയി മീഡിയ കോർഡിനേറ്റർ: ബിജിലി സെയിൻ എക്സിക്യൂട്ടീവ് അംഗങ്ങൾ: ഹബീസ് കടുവാമുഴി, അജീബ് പാറയിൽ, ഫൈസൽ എ.എസ്, മാഹീൻ പരിത്, അൻസിൽ മൻസിൽ, നജീബ് കടുവാമുഴി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് റഫീക്ക് പേഴുംകാട്ടിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അഷ്റഫ് തൈത്തോട്ടം ആശംസകൾ അർപ്പിച്ചു. ദിലീപ് തുണ്ടിയിൽ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.









