പ്രാദേശികം

ടീം നന്മക്കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുത്തു* *പ്രസിഡന്റ് ഷാജി കെകെപി, സെക്രട്ടറി എബിന്‍ ഉണ്ണി, ട്രഷറര്‍ ഷാഹുല്‍ കെപി

ഈരാറ്റുപേട്ട :2026-27 കാലയളവിലേക്കുള്ള ടീം നന്മക്കൂട്ടം ഭാരവാഹികളെ മൂന്നിലവ് പഴുക്കാകനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. 

പ്രസിഡന്റ് ഷാജി കെകെപി, സെക്രട്ടറി എബിന്‍ ഉണ്ണി, ട്രഷറര്‍ ഷാഹുല്‍ കെപി, വൈസ് പ്രസിഡന്റുമാരായി അന്‍സാര്‍ നാകുന്നത്ത്, നദീര്‍ ആശാന്‍സ്, ജോയിന്റ് സെക്രട്ടറിമാരായി ജലീല്‍ കെകെപി, നെജീബ് പിപി, ജോയിന്റ് ട്രഷററായി അഫ്‌സല്‍ വി എം കമ്മിറ്റി അംഗങ്ങളായി ഫൈസല്‍ ടിഎ, റമീസ് ബഷീര്‍, അജ്മല്‍ എസ്എസ്, മുഹമ്മദ് ഷാഫി വിഎഫ്, അനസ് പുളിക്കീല്‍, ഷിഹാബ് പാറയില്‍, നിസാര്‍ ആലുംതുറ, ഫൈസല്‍ പാറേക്കാട്ടില്‍, തന്‍സീര്‍ സുനീര്‍, അഫ്‌സല്‍ സ്‌പെക്ട്രം എന്നിവരെയും തിരഞ്ഞെടുത്തു.

വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് അന്‍സാര്‍ നാകുന്നത്ത് അധ്യക്ഷത വഹിച്ചു, രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഫൈസല്‍ ടിഎ റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ പാറേക്കാട്ടില്‍ വരവ് ചിലവ് കണക്കുകളും അനസ് പുളിക്കീല്‍ സ്വാഗതവും സ്വീമ്മിംഗ് അക്കാദമിക് ചെയര്‍മാനും നന്മക്കൂട്ടം രക്ഷാധികാരിയുമായ അബ്ദുല്‍ കലാം ആസാദ്  മോട്ടിവേഷന്‍ ക്ലാസ്സും നല്‍കി. രക്ഷാധികാരികള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് പ്രസിഡന്റ് സ്‌നേഹോപകാരവും നല്‍കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജലീല്‍ കെകെപി, അജ്മല്‍ എസ്എസ്, റമീസ് ബഷീര്‍, ഷാജി കെകെപി, നദീര്‍ ആശാന്‍സ്, തന്‍സീര്‍ സുനീര്‍, ഷാഹുല്‍, കെപി, എബിന്‍ ഉണ്ണി, നൈസല്‍ തേക്കേക്കര, ഷറഫുദ്ദീന്‍, നിസാര്‍ ആലുംതറ, ഷിഹാബ് തിക്കോയി തുടങ്ങിയര്‍ സംസാരിച്ചു.