പ്രാദേശികം

ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട :ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈരാറ്റുപേട്ട പൊന്തനാൽ മിനി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പി.എം. അബ്ദുൽ ഖാദർ, ഡിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാധികാരികളാണ്. 
നൗഷാദ് വി.എം - പ്രസിഡന്റ്, ആരിഫ് വി.ബി -​ജനറൽ സെക്രട്ടറി, 
 മുഹമ്മദ് യാസിർ -​ട്രഷറർ,  ജോർജുകുട്ടി -​ വൈസ് പ്രസിഡന്റ്, നിയാസ് എ.ബി -
ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഭാരവാഹികൾ. 

ജീവകാരുണ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ദുരന്തനിവാരണ രംഗത്തും കേരളത്തിലുടനീളം സജീവമായ ഇടപെടലുകൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് ടീം റെസ്ക്യൂ ഫോഴ്സ് കേരള. കൂടുതൽ നൂതനമായ പരിശീലന പരിപാടികളും സേവന പ്രവർത്തനങ്ങളും വ്യാപിപ്പിക്കാൻ പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.