പ്രാദേശികം

തീക്കോയി പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ യു ഡി എഫ് പ്രതിഷേധം നാളെ

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും രാഷ്ട്രീയമായി പകപോക്കുന്നുവെന്നും ആരോപിച്ച് യു. ഡി. എഫ്. സമരത്തിലേയ്ക്ക്.

സമരപരിപാടികളുടെ ഭാഗമായി യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.

പഞ്ചായത്ത് കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾ ബാഹ്യശക്തികൾ അട്ടിമറിക്കുന്നു, പറഞ്ഞു.കമ്മിറ്റികളിൽ എല്ലാ വിഷയങ്ങളിലും പൂർണ്ണമായി തീരുമാനങ്ങൾ എടുക്കാതെ ബാഹ്യശക്തികളുടെ നിർദേശങ്ങൾ തീരുമാനമാക്കുന്നു, കമ്മിറ്റി തീരുമാനങ്ങൾ സമയബന്ധിതമായി അംഗങ്ങൾക്ക് നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ബാങ്ക് ജംഗ്ഷനിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും.

തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ നടക്കുന്ന  ധർണ്ണ കെ പി സി സി സെക്രട്ടറി അഡ്വ.ടോമി കല്ലാനി  ഉദ്ഘാടനം  ചെയ്യും. യു. ഡി. എഫ് ജില്ലാ ബ്ലോക്ക്‌ നേതാക്കൾ പങ്കെടുക്കുമെന്ന് യു. ഡി. എഫ് നേതാക്കളായ ഹരി മണ്ണുമഠം,ബേബി മുത്തനാട്ട്,ജോയി പൊട്ടനാനിയിൽ, പയസ് കവളമ്മാക്കൽ, ബിനോയ്‌ പാലയ്ക്കൽ എന്നിവർ അറിയിച്ചു.