കോട്ടയം

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക് . കല്ലത്തിനു സമീപം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്.

നായ കുറുകെ ചാടിയതിനെത്തുടർന്നാണ് അപകടമുണ്ടായത് എന്ന് പറയുന്നു.നിയന്ത്രണം നഷ്ടമായ ജീപ്പ് എതിർവശത്ത് പാർക്ക് ചെയിരുന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസൽ ടാങ്കിന് സമീപത്താണ് വാഹനംഇടിച്ചുകയറിയത്.അപകടത്തെ തുടർന്ന് ജീപ്പിന്റെ എയർബാഗുകൾ പുറത്തുവന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രീതി എന്ന സ്ത്രീക്കും, അഭിചിത്ര എന്ന കുട്ടിക്കും പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.