കോട്ടയം

ഹൈസ്കൂൾ വിദ്യാർഥികൾക്കായി എസ്.ഐ.ഒ ജില്ലാ ടീൻസ് മീറ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടീൻസ് മീറ്റ് സംഘടിപ്പിച്ചു. 'തഅമ്മുൽ: പ്രതീക്ഷയുടെ പ്രഭാതങ്ങൾ വിദൂരമല്ല' എന്ന അവധിക്കാല ക്യാമ്പയിനോടനുബന്ധിച്ചാണ്  ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിൽ മൂന്നു ദിവസത്തെ ക്യാമ്പ് നടത്തിയത്. 

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സജീദ് പി.എം. ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങളും ഇലവീഴാപൂഞ്ചിറയിലേക്ക് ട്രക്കിംഗും സംഘടിപ്പിച്ചു. ബെസ്റ്റ് ക്യാമ്പറായി ആരിഫ് അൻസാരി തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ്, ടീൻസ് മീറ്റ് ജില്ലാ കോഡിനേറ്റർ മുഖ്താർ നജീബ് എന്നിവർ സംസാരിച്ചു.