തലപ്പലം: തലപ്പലം സർവീസ് സഹകരണ ബാങ്കിൽ നടന്ന എക്സലൻസ് അവാർഡ് മീറ്റ് 2025 ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ് അധ്യക്ഷത വഹിച്ചു.
2024-25 അദ്ധ്യയന വർഷത്തിൽ വിദ്യാഭ്യാസ കലാ കായിക ശാസ്ത്ര മേളകളിൽ മികവു കാട്ടിയ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ 58 വിദ്യാർത്ഥികളെ ആദരിച്ചു.തലപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ്, മുൻ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, ഭരണസമിതി അംഗം ഡോ. റെജി വർഗീസ് മേക്കാടൻ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീകല ആർ, ഗ്രാമപഞ്ചായത്തു മെമ്പർ അനുപമ വിശ്വനാഥ്, ഭരണസമിതി അംഗം ഗോപാലകൃഷ്ണൻ നായർ എം, ബാങ്ക് സെക്രട്ടറി അനിൽ കുമാർ പി.പി എന്നിവർ പ്രസംഗിച്ചു.









