കോട്ടയം

വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് പ്രഖ്യാപനം സ്വാഗതാർഹം

ഈരാറ്റുപേട്ട.എസ്. എസ് എൽ സി പരീക്ഷയിൽ 'വായനയ്ക്കു് ഗ്രേസ് മാർക്ക് നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനം മുസ്ലിം എജ്യുക്കേഷണാൽ ട്രസ്റ്റ് ഡയറക്‌ടർ ബോർഡ് സ്വാഗതം ചെയ്തു. ഉചിതമായ സമയത്ത് നടത്തിയ ഈ പ്രഖ്യാപനനം കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ഈ പ്രഖ്യാപനം വിജയകരമായി നടത്തുകയാക്കണക്കിൽ വിദ്യാർത്ഥികളുടെ ഇടയിൽ കുറഞ്ഞു പറുന്ന വിയനാ ശീലം വർധിക്കുമെന്ന് യോഗം വിലയിരുത്തി.

വിദ്യാലയങ്ങളിലെ നിലവിലുള്ള ലൈബ്രറി സ്ഥവിധാനം. വികസിപ്പിക്കുന്നതിനും ഫലപ്രദമായി അത് ഉപയോഗ-പ്പെടുത്തുന്നതിനും സ്‌കൂൾ ലൈബ്രറികളിൽ ലൈബ്രേറിയൻ തസ്‌തിക സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ എം.കെ. അൻസാരി, സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം. എസ് കൊച്ചുമുഹമ്മദ് എന്നിവർ സംസാരിച്ചു