കോട്ടയം

മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: എസ്ഡിപിഐ

കോട്ടയം: മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണു മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും  കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പൂർണ്ണമായും സർക്കാർ അനാസ്ഥയാണ് ഇത്തരമൊരു അപകടം വരുത്തി വെച്ചത്. പരിക്ക് പറ്റിയവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പൂർണ്ണ ചികിത്സ ചെലവും സർക്കാർ വഹിക്കണം. രക്ഷാപ്രവർത്തനം വൈകിയതാണ് യുവതിയുടെ മരണത്തിലേക്കെത്തിച്ചത്. വൈകിയതിന് ഉത്തരവാദി വകുപ്പ് മന്ത്രിയാണ്.

ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം നടത്തിയ ജില്ലാ നേതാക്കളെ അടക്കം അകാരണമായി കസ്റ്റഡിയിൽ വച്ചത് അപലപനീയമാണ്. യുവതിയുടെ മൃതദേഹത്തിന് അരികിൽ നിന്ന് പ്രതിഷേധിക്കും എന്ന കാരണം പറഞ്ഞാണ് പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം അവിടുന്ന് മാറ്റിയതിനുശേഷമാണ് നേതാക്കളെ വിട്ടയച്ചത്. ജനാധിപത്യ സമരങ്ങളോടുള്ള ഇടതു സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ ബോധ്യമാകുന്നത്.