കോട്ടയം

ഇടക്കാല ഉത്തരവ് ഭരണഘടനയുടെ പരമാധികാരത്തിന് അടിവരയിട്ടു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ.

കോട്ടയം: പാർലമെൻറ് പാസ്സാക്കിയ വക്കഫ് നിയമ ഭേദഗതി ബില്ലിൻറെ ഭരണഘടനാ വിരദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൻമേൽ ഇന്ന് പ്രസ്താവിച്ച ഇടക്കാല ഉത്തരവ് , മതനിരപേക്ഷ ജനാധിപത്യ ഭാരതത്തിന്റെ ആത്മാഭിമാനം സംരക്ഷിച്ച വിധിയാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട പ്രസ്താവിച്ചു.

സംഘടനയുടെ കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഭരണഘടന നൽകിയ സമ്പൂർണ്ണമായ നിയമ പരിരക്ഷയെ നിരാകരിക്കുന്നതും വ്യക്തിപരമായ മൗലിക അവകാശങ്ങളെ കവർന്നെടുക്കുന്നതുമായ നിയമമാണ്, വക്കഫ് നിയമ ഭേദഗതി ബില്ലായി പാർലമെൻറിൽ അവതരിപ്പിച്ചു പാസ്സാക്കിയത്.പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്,സ്ഥാപിത താൽപര്യ സംരക്ഷണത്തിനായി പാർലമെൻറിനെ ദുരുപയോഗം ചെയ്ത ഫാസിസ്റ്റ് ഭരണ സംവിധാനത്തെ തിരുത്തിയ പരമാധികാര നീതിപീഠം, അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻറെ അന്തസ്സും മഹിതമായ പാരമ്പര്യവും കാത്തു സംരക്ഷിച്ചിരിക്കുന്നു.

ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, ജില്ലാ പ്രസിഡൻറ് അബ്ദുൽ നാസർ മൗലവി, ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറിമാരായ പി.എ. ഇർഷാദ്, സലീം കിണറ്റിൻമൂട്ടിൽ, ജില്ലാ ഭാരവാഹികളായ ഹബീബ് മൗലവി, നാസർ പനച്ചി(എരുമേലി ജമാഅത്ത് പ്രസിഡൻറ്), മിഥുലാജ് പുത്തൻ വീട്ടിൽ, അഡ്വ പി.എച്ച്. ഷാജഹാൻ, അബ്ദുൽ മജീദ്,ആർ.കെ.ഫിറോസ്, പി.റ്റി.ഷാജി, വി.പി.മജീദ്, കെ.എ.മാഹീൻ, ജലാൽ പൂതക്കുഴി,അബ്ദുൽ സമദ് മൗലവി,നസീർ ചക്കാലക്കൽ,അബ്ദുൽ കരീം,സാബിർ മൗലവി തുടങ്ങിയവർ സംസാരിച്ചു.ജില്ലാ വർക്കിംഗ് പ്രസിഡൻറ് അബ്ദുൽ സലാം (കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു.