കോട്ടയം

കോട്ടയം ജില്ല അണ്ടർ 17, 15 ഗുസ്തി മത്സരങ്ങൾ 20 ശനിയാഴ്ച ഭരണങ്ങാനത്ത് നടക്കും.

കോട്ടയം ജില്ലാ അണ്ടർ15, അണ്ടർ17  ഗുസ്തിമത്സരങ്ങൾ ഡിസംബർ 20 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ.എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും. 2011,2012, 2013  ൽ ജനിച്ചവർക്ക് അണ്ടർ15- നിലും 2009,2010,2011ൽ ജനിച്ചവർക്ക് അണ്ടർ17- നിലും മത്സരിക്കാം പങ്കെടുക്കാം. 2013കാരും2011-കാരും   രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബ്ബന്ധമാണ്. 

ഗുസ്തിക്കാർ 9-ാം തീയതി രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും മെഡിക്കൽ ഇൻഷ്വറൻസ് കോപ്പിയും നേരിൽ കൊണ്ടുവരണം.ഡിസംബർ 27, 28,29,30,31 തീയതികളിൽ കണ്ണൂർ മടമ്പം ശ്രീകണ്ഠപുരത്തുവച്ചു സംസ്ഥാനമത്സരം നടക്കുന്നു.ഇതുവരെ മെഡിക്കൽ ഇൻഷ്വറൻസ് എടുക്കാത്തവർ 9447412438 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ സെക്രട്ടറിബിജു കെ അറിയിച്ചു.