കോട്ടയം

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനകല്ല് ഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം.പൊന്മല ഭാഗത്ത്‌ താമസിക്കുന്ന പെരുവന്താനം സെൻറ്റ് ആൻറാണീസ് കോളേജ് പ്രിൻസിപ്പൽ കല്ലംമ്പള്ളി ലാലിച്ചന്റെ വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപയും ഒന്നര പവന്റെ സ്വർണ്ണാഭരണങളുമാണ് മോഷ്ടാക്കൾ കവർന്നത്.

ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിനു ചുറ്റും 6 സി.സി.ടി.വി ഓളം ഉണ്ട ഇവയെല്ലാം തുണി കൊണ്ട് മൂടിയ നിലയിൽ ആണ്.കഴിഞ്ഞ ദിവസം വരെ വീടിന്റെ ടെറസിൽ പണി ഉണ്ടായിരുന്നു.

ശനിയാഴ്ച പണിക്കാർ ആരും ഇല്ലായിരുന്നു. വീടിന്റെ ഉടമസ്ഥൻ ബംഗളുരിൽ മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോയിരിക്കുയായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.