കോട്ടയം

തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെ മോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി

തിടനാട്: തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെമോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി. കുമളി അമരാവതി സ്വദേശി പാണം പറമ്പിൽ ഹൗസ് അലൻ തോമസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.2025 മാർച്ച് 19 നാണ് തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ ചാപ്പലിൽ കയറി പ്രതി മോഷണം നടത്തിയത്.

ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയുടെ വസ്തുക്കൾ ഇയാൾ മോഷ്ടിച്ചു. സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.തിടനാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.തിടനാട് എസ്.ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദൻ കെ. യുടെ മേൽനോട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള എസ്.ഐ കെ.എ. നജീബ്, എ.എസ്.ഐ രാജേഷ് ടി.എസ്, സി.പി.ഒ ശ്രീജിത് കെ.എസ്, സി.പി.ഒ റസ്സിലി കെ.റഷീദ് എന്നിവർ പ്രതി അലൻ ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിൽ എഗട്ടൂർ എന്നസ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.