കോട്ടയം

പ്രസിദ്ധമായ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ എരുമേലിയിൽ ഗതാഗത നിയന്ത്രണം ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിൻ്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും 100 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിൻ്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം. അ നിൽകുമാറിനെ കൂടാതെ മറ്റൊരു ഡിവൈഎസ്‌പി കൂടി സേവനത്തിന് ഉണ്ടാകും. 4 എസ്എച്ച്ഒമാർ, 7 എസ്ഐമാർ എന്നിവരും സേവനത്തിന് എരുമേലിയിൽ ഉണ്ടാ കും. ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എസ്എച്ച്ഒ ഇ.ഡി.ബിജു അറിയിച്ചു.

എരുമേലിയിൽ 10നും 11നും ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഇങ്ങനെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു റാന്നി - പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്ന വാഹ നങ്ങൾ കുറുവാമൂഴി പെട്രോൾ പമ്പ് ജംക്‌ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് - പതാലിപ്പടി (അമ്പലത്തിനു പിൻവശം) കരിമ്പിൻതോട് ചെന്ന് മു ക്കട വഴി പോകണം.

കാഞ്ഞിരപ്പള്ളി കുറുവാമൂഴി ഭാഗത്തുനിന്ന് എരുമേലി - മുണ്ടക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറമ ട - മഠംപടി വഴി പോകണം. 'മുണ്ടക്കയം ഭാഗത്തുനിന്ന് റാന്നി പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പ്രപ്പോസ് - എംഇഎസ് - മണിപ്പുഴ വഴി വന്ന് ഇട ത്തോട്ടു തിരിഞ്ഞ് കനകപ്പലം വഴി പോകണം.റാന്നി ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കട റബർ ബോർഡ് ജംക്‌ഷനിൽ നി ന്ന് ഇടത്തോട്ടു തിരിഞ്ഞ് ചാരുവേലി - കറിക്കാട്ടൂർ സെന്റർ പഴയിടം - ചിറക്കടവ് വഴി പോകണം. പമ്പാവാലി ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗ ത്തേക്കു പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് പ്രപ്പോസ് പാറമടയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് പോകണം.പമ്പാവാലി ഭാഗത്തുനിന്ന് മുണ്ടക്കയം .ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്ഷനിൽ നിന്ന് തിരിഞ്ഞ് പ്രപ്പോസ് - പാറമട - പുലിക്കുന്ന് വഴി പോകണം.

എരുമേലി- അപകടങ്ങൾ ഒഴിവാക്കുന്നതിനു മോട്ടർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കും. നിലവിലുള്ള 4 സേഫ് സോൺ പട്രോളിങ് സംഘങ്ങൾക്കു പുറമേ ജില്ലയിലെ 6 മോട്ടർ വാഹന വകുപ്പ് ഓഫിസുകളിലെ ഓരോ മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടറെയും ഓരോ അസിസ്റ്റന്റ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെയും വീതം ഉപയോഗിച്ച് 8 സേഫ് സോൺ പട്രോളിങ് സംഘങ്ങൾ സജ്ജമാക്കും. 19 വരെ ഈ സംഘങ്ങളുടെ സേവനം ലഭ്യമാക്കും.