പ്രാദേശികം

നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഭൂമിയിലെ മരങ്ങൾ ലേലം ചെയ്യുന്നു

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് അക്വയർ ചെയ്ത ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു. മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ബ്ലോക്ക് 48 ൽ റീസർവ്വെ നമ്പർ 49/13 ൽ പ്പെട്ട സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന പുളിമരം (3), മഴ മരം (2), മാവ് (2), പന (2), പാഴ് മരം (16), പ്ലാവ് (4), ആഞ്ഞിലി (1), മഞ്ചാടി (1) പേര (2), ആത്ത (1), എടന (1), മുരിങ്ങ (1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ഇവയുടെ മതിപ്പു വില 26,167/- രൂപയായി (ഇരുപത്തിയാറായിരത്തി ഒരുന്നൂറ്റി അറുപത്തിയേഴ് രൂപ മാത്രം) നിശ്ചയിച്ചു.

മരങ്ങളുടെ പരസ്യ ലേലം 2025 സെപ്റ്റംബ 29 രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൽ വെച്ച് നടക്കും.ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2,620/- രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും, സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും, അംഗികാരം ലഭിച്ച ശേഷം മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്. മരങ്ങൾ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്.ലേലം കൊണ്ടയാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും, ലേല തുകയുടെ 18% ചരക്ക് സേവന നികുതിയും ചരക്ക് സേവന നികുതിയുടെ 1% സെസ്സും, ലേല തുകയും ചരക്ക് സേവന നികുതിയും, സെസ്സും ഉൾപ്പെടുന്ന തുകയുടെ 5.25% ഫോറസ്റ്റ് ഡെവലപ്മെന്റ് ടാക്സും. ലേല തുകയും, ചരക്ക് സേവന നികുതിയും, സെസ്സും, ഫോറസ്റ്റ് ഡെവലപ്മെൻ്റ് ടാക്സും ഉൾപ്പെടുന്ന തുകയുടെ 2.5% ആദായ നികുതിയും അടക്കണം.