ഈരാറ്റുപേട്ട: ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എജുക്കേഷനിൽ ഡോക്ടറേറ്റ് നേടി ഡോ. സവിതഖാൻ. ഈരാറ്റുപേട്ട പുത്തൻപറമ്പിൽ പരീത് ബാവാ ഖാൻ (റിട്ട. അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർ & ഡയറക്ടർ SIRD തിരുവനന്തപുരം) - ഹവ്വാ ഖാൻ ദമ്പതികളുടെ മൂത്ത മകളാണ്. കോട്ടയം മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ റിട്ട. പ്രൊഫസർ (ഡോ) ലിസി കോശിയുടെ കീഴിലായിരുന്നു ഗവേഷണം.
Effectiveness of Jigsaw-II Strategy, Reciprocal Teaching, and Concept Mapping on Achievement in Social Science among Eighth Grade Students എന്നതായിരുന്നു ഗവേഷണ വിഷയം. യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ റിസർച്ച് ആന്റ് ഇവാലുവേഷനിൽ നടന്ന ഓപ്പൺ ഡിഫൻസിൽ വെച്ചാണ് സവിത ഖാന് ഡോക്ടറേറ്റ് നൽകിയത്.
ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. കൊച്ചി ജെം മോഡേൺ അക്കാഡമിയിൽ ഫാക്കൽറ്റിയാണ് ഇപ്പോൾ ഡോ. സവിത. കൊച്ചിയിൽ ബിസിനസ് ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശി റസൽ എം. ഈസയാണ് ഭർത്താവ്. മക്കൾ: നോറ റസൽ, ഐറിൻ റസൽ. സഹോദരങ്ങൾ: സനു ഖാൻ, സഈദ് അബു ഖാൻ.









