ഈരാറ്റുപേട്ട- വിരശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കോട്ടയം ജില്ലയിൽ നിന്നും അവസരം ലഭിച്ച ഹാജിമാർക്കുള്ള മൂന്നാംഘട്ട ഹജ്ജ് പഠന പരിശീലന ക്ലാസും വാക്സിനേഷന്‍ ക്യാമ്പും (മെനിഞ്ചറ്റിസ് വാക്സിനും പോളിയോ തുള്ളിമരുന്നും) 29.4.2025 തീയതി ചെവ്വാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം അറുപുഴ ഹിദായത്തുൽ ഇസ്ലാം കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടും*
കുത്തിവെപ്പിന് വരുമ്പോൾ വെള്ള പ്രതലമുള്ള കളർ ഫോട്ടോ ചെറുത് (Size 3.5 x 3.5 cm), സ്ഥിരമായി രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മെഡിസിൻ കഴിച്ചിട്ട് വരികയും മരുന്നിന്റെ കുറിപ്പടിയും കൊണ്ടുവരേണ്ടതാണ് എന്ന് ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്









