പ്രാദേശികം

വാഗമൺ ഗുണ്ടാ ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഭിന്നശേഷിക്കാരിയായ ബാലികയെ പോലും മർദനത്തിനു വിധേയമാക്കിയ, വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തെ തകർക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഗുണ്ടാ സംഘത്തെ അറസ്റ്റുചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണം.

വിനോദ സഞ്ചാരികളെ ആക്രമിക്കുന്നതു തൊഴിലാക്കിയ ഒരു സംഘം സാമൂഹ്യ വിരുദ്ധർ വാഗമണ്ണിൽ അഴിഞ്ഞാടുന്നതു നിതൃ സംഭവമായി മാറിയിട്ടുണ്ട്.അന്താരാഷ്‌ട്ര ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ പ്രദേശത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിന് ഗുണ്ടാ നിയമം ഉപയോഗിക്കണം.വിസ്‌തൃതമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ സംരക്ഷണത്തിന് പ്രത്യേക സേനയെ വിന്യസിക്കണം.

മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട
കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്