പ്രാദേശികം

ഈരാറ്റുപേട്ട മുൻസിപ്പൽ വനിതാ ലീഗ് കൺവൻഷൻ

ഈരാറ്റുപേട്ട: വനിതാ ലീഗ് മുനിസിപ്പൽ കൺവൻഷൻ നടയക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ നടന്നു.നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡണ്ട് സുനിതാ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഫീദാ തസ്നീം മുഖ്യപ്രഭാഷണം നടത്തി. 

വനിതാ ജനപ്രതിനിധികളെ ജില്ലാ പ്രസിഡണ്ട് ഷഹുബാനത്ത് ടീച്ചർ ആദരിച്ചു.നേതാക്കളായ ഫാസില അബ്സാർ, ഷഫ്ന അമീൻ, റൂബിനാ നാസർ, മക്കീഫ ഷറഫ്, ബീമാ നാസർ, ഷിജി ആരിഫ്, ഷാമിലാ ലത്തീഫ്, ഷാഹിന ഫൈസൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി സബിത ഫൈസൽ സ്വാഗതവും ട്രഷറർ നെബുല ശിഹാബ് നന്ദിയും പറഞ്ഞു