കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ നിയോജകമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ബാലറ്റ് യൂണിറ്റ്,കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയാണ് വെള്ളിയാഴ്ച നാട്ടകത്തെ വെയര്‍ഹൗസില്‍നിന്ന് വിതരണകേന്ദ്രങ്ങളിലേക്കു മാറ്റിയത്. രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ്, വരണാധികാരികള്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വെയര്‍ഹൗസ് തുറന്നു.
മാര്‍ച്ച് 19ന് നടന്ന റാന്‍ഡമൈസേഷനിലൂടെ നിശ്ചയിച്ച പ്രകാരമുള്ള യന്ത്രങ്ങളാണ് പോലീസ് സുരക്ഷയില്‍ ഓരോ നിയോജക മണ്ഡലത്തിലെയും കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. അവിടെ സ്ട്രോംഗ് റൂമില്‍ സായുധ പോലീസിന്റെ കാവലിലാണ് ഇവ സൂക്ഷിക്കുന്നത്.
ജില്ലയിലെ 1791 പോളിംഗ് സ്റ്റേഷനുകളിലേക്കായി വോട്ടിംഗ് യന്ത്രത്തിന്റെ 2147 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2307 വിവിപാറ്റ് യന്ത്രങ്ങളുമാണ് എത്തിച്ചിട്ടുള്ളത്. ഓരോ നിയോജകമണ്ഡലത്തിലേക്കും വിതരണം ചെയ്ത യന്ത്രങ്ങളുടെ വിവരം ചുവടെ. (ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്ന ക്രമത്തില്‍)
7.ചങ്ങനാശേരി-246, 246, 264









