ഈരാറ്റുപേട്ട: അടുത്ത മാസം 17 ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന ഐ.എസ്.എം 'വെളിച്ചം' ഖുർആൻ സംസ്ഥാന സംഗമത്തിന്റെ മുന്നോടിയായി വിവാഹം, വിവാഹമോചനം, ഇദ്ദ എന്ന തലക്കെട്ടിൽ എം.ജി.എം സെമിനാർ സംഘടിപ്പിക്കുന്നു.
നാളെ (ജൂലൈ 24 വ്യാഴം) വൈകുന്നേരം 4.30 ന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. വർധിച്ച് വരുന്ന വിവാഹമോചനം കാരണങ്ങളും പരിഹാരങ്ങളും എന്ന സെമിനാർ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് വിവിധ വനിതാ സംഘടനാ പ്രതിനിധികൾ സംസാരിക്കും.









