ഈരാറ്റുപേട്ട: എൽ.ഡി.എഫ്-ആർ.എസ്.എസ് ഡീൽ പരാജയപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. വൈകുന്നേരം ഏഴിന് നടക്കൽ ഫൌസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ഹക്കീം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും. പൂഞ്ഞാർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജില്ലാ ജനറൽ സെക്രട്ടറി പി.എ. നിസാം, മണ്ഡലം പ്രസിഡന്റ് ബൈജു സ്റ്റീഫൻ, സെക്രട്ടറി യൂസുഫ് ഹിബ തുടങ്ങിയവർ പങ്കെടുക്കും.









