ഈരാറ്റുപേട്ട: മീനച്ചിലാർ വറ്റിവരണ്ടതോടുകൂടി ഈ രാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളി ലും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു.ഇതിന് ശാശ്വത പരിഹാരമായി മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്. .ഇതുസംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് പഠനം നടത്തുകയും നഗരസഭ പാലത്തിന് അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തി നൽകുമെന്ന് ഒരു വർഷം മുമ്പ് നഗരസഭാ കൗൺസിൽ പ്രമേയം മുഖേന ജലവിഭവ വകുപ്പിനെ അറീയിച്ചിട്ടുള്ളതാണ്എന്നാൽ ഇതുവരെയും സംസ്ഥാന ജലവിഭവ വകപ്പ് ഇതിന് വേണ്ടി ഫണ്ട് കണ്ടെത്തീയിട്ടില്ല.
കഴിഞ്ഞ വർഷം സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് പണിയാൻ വേണ്ടി ടോക്കൻ പ്രൊവിഷൻ വച്ചതാണ്. മലങ്കര ഡാമിലെ വെള്ളം മീനച്ചിൽ താലൂക്കിൽ എത്തിക്കാനുള്ള പദ്ധതിയായ മലങ്കര ജലസേചന പദ്ധതി പൈപ്പ് റോഡിൽ ഇട്ടതല്ലാതെ പിന്നീട് പദ്ധതി തുടർന്ന് പോകാൻ ജലവിഭവ വകുപ്പ് തുടർ നടപടി സ്വീകരിച്ചിട്ടില്ലാത്തതു കൊണ്ട് മീനച്ചിലാറ്റിലെ പ്രയോജനപ്പെടുത്തി റഗുലേറ്റർ ബിഡ്ജ് പോലുള്ള പദ്ധതികൾ നടപ്പിലാക്കി ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമത്തിന് പരിഹാര കണ്ടെത്താനാവുമെന്ന് വിദഗ്ദർ ചൂണ്ടി കാണിക്കുന്നു.
മഴക്കാലത്ത് നഗരസഭ പ്രദേ ശത്ത് കൂടി ഒഴുകുന്ന ആറു കളിലെ ജലം സംഭരിച്ച് നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കര യേയും അരുവിത്തുറയേയും ബന്ധിപ്പിച്ചു കൊണ്ട് ജീനച്ചിലാറ്റിൽ ഈരാറ്റപേട്ട മുക്കടയിൽ റഗുലേറ്റ് ർ കം ബ്രിഡ്‌ജ്‌പണിയണ മെന്ന ആവശ്യമാണ് വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്നത്.
മഴക്കാലത്ത് ഇലക്ട്രിക് സംവിധാനത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുമെന്ന തിനാൽ നദിയിലെ ജലനിര പ്പ് ക്രമീകരിക്കാൻ സാധിക്കും.ബ്രിഡ്‌ജ് പണി പൂർത്തി യാകുന്നതോടുകൂടി വേനൽ ക്കാലത്ത് അൽമനാർ സ്കൂ ൾ ഭാഗം, തെക്കനാറിൽ മറ്റ ക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങ ളിൽ നദിയിൽ ഒന്നര മീറ്റർ ലവിതാനം ഉയരുമെന്ന് ചൂണ്ടി ക്കാണിക്കുന്നു.ഇതുമൂലം ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജല സമൃദ്ധി വർദ്ധിക്കുവാൻ സാധിക്കും. കൂടാതെ ഇരു ന ദികളെയും ആശ്രയിച്ചിട്ടുള്ള ജനകീയ ജലസേചന പദ്ധ തികളിലെ കിണറുകളിൽ ധ രാളം വെള്ളം ലഭിക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടുകൂടി നഗരസഭ പ്രദേശത്തുള്ള ജല ക്ഷാമത്തിന് പരിഹാരമാകും അതു കൂടാതെ സമീപ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് ഈ പദ്ധതി ഉപകരിക്കും.
പദ്ധതി പ്രകാരമുള്ള ജലം പൈപ്പിലൂടെ ശേഖരിച്ച് മറ്റയ്ക്കാട്. തേവരുപാറ, കൊട്ടുകാപ്പള്ളി ,വഞ്ചാങ്കൽ ,നടയ്ക്കൽ ,കരിയാ തോട്ടം, ഈറ്റി ലക്കയം, വാക്കാപറമ്പ്, അരു വിത്തുറ .മുത്താരം കുന്ന് വല്ല്യച്ചൻമല ,മുരിക്കോലി എന്നി പ്രദേശങ്ങളിൽ ടാങ്കുകൾ നിർമ്മിച്ച് ഇതിലൂടെ വീടുകളിൽ വെള്ളം എത്തിക്കാൻ സാധിക്കും കൂടാതെ ഇ ബ്രിഡ്ജിലുടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗതം തിരിച്ച് വിടാൻ സാധിക്കും. ഇതോടെ ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരു ക്കിന് പരിഹാരമുണ്ടാകുകയുംവർഷ തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയും.









