പ്രാദേശികം

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ നടക്കും.

കോട്ടയം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന ഡയലോഗുകൾക്ക് ശേഷമാണ് പന്ത്രണ്ടാമത് ഡയലോഗിന്  ജില്ല ആതിഥ്യമരുളുന്നത്. മെയ് 14 ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട പിടിഎംഎസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. 

ഡയലോഗിന് മുന്നോടിയായി നടത്തപ്പെടുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം, കാഞ്ഞിരിപ്പള്ളി, ഈരാറ്റുപേട്ട മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യൂത്ത്, സ്റ്റുഡൻ്റ്സ്, ഗേൾസ് & വിമൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ കൺവൻഷനുകൾ, ഡോർ ടു ഡോർ, സന്ദേശ പ്രയാണയാത്ര, പ്രീ കോൺഫറൻസ് മീറ്റുകൾ എന്നിവ സംഘടിപ്പിക്കും.

ഏപ്രിൽ 10 ന് ഈരാറ്റുപേട്ട മസ്ജിദുൽ ഇസ്ലാമിൽ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹിക്കമി ആമുഖ പ്രഭാഷണം നടത്തി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് കെ എം അധ്യക്ഷനായി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഷമീൽ എൻ എ, യൂത്ത് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി സിയാദ് പി ഇ എന്നിവർ സംസാരിച്ചു.