ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കേന്ദ്ര ആയുഷ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യോഗസംഗം എന്ന പരിശീലന പരിപാടിയിൽ എസ് പി സി കേഡറ്റ്‌സും പങ്കെടുത്തു. തുടർന്ന്ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും നടന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഷമീന ഫാസിൽ നേതൃത്വം നൽകി. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ചു. സി പി ഒ റമീസ് പി എസ് പരിപാടിക്ക് നേതൃത്വം വഹിച്ചു.
പ്രാദേശികം









