തിടനാട്: ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ യോഗ ദിനത്തോട് അനുബന്ധിച്ച് കോളേജിൽ യോഗ ഡേ അവയർനസും യോഗ പരിശീലന പരിപാടിയും നടത്തി.
പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്. വി.എംന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യോഗ മർമ്മ തെറാപ്പിസ്റ്റ് ആന്റോ ആൻറണി ഉദ്ഘാടനം ചെയ്തു ക്ലാസുകൾ നയിച്ചു.
കൊമേഴ്സ് വിഭാഗം മേധാവി രജിത പി.യു, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി റെജി മനോജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷഫ്ന സക്കീർ, ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസയർപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് നന്ദി പറഞ്ഞു.









