കോട്ടയം

പാലാ ഏറ്റുമാനൂര്‍ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലാ ഏറ്റുമാനൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം മാലേിയപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. പാലാ ഏറ്റുമാനൂർ റോഡിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം. രാവിലെ എട്ടരയോടെയായിരുന്നു അപകടം.

കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകുംവഴിയായിരുന്നു അപകടം. അഭിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. നിരവധി അപകടങ്ങളാണ് ഇതിനിടോകം ഈ ഭാഗത്ത് ഉണ്ടായിട്ടുള്ളത്.