പ്രവാസം

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ; 16,60,915 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തി. 

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,60,915 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,84,130 പേര്‍ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്. 

ഹാജിമാരില്‍ 9,69,694 പേര്‍ പുരുഷന്മാരും 8,75,351 പേര്‍ വനിതകളുമാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2,21,863 പേരും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും 36,521 പേരും ഹജ്ജിനെത്തി. വിദേശ തീര്‍ത്ഥാടകരില്‍ 15,93,271 പേര്‍ വിമാന മാര്‍ഗവും 60,813 പേര്‍ കര മാര്‍ഗവും 6,831 പേര്‍ കപ്പല്‍ മാര്‍ഗവും എത്തി. വിദേശ ഹാജിമാരില്‍ 2,42,272 പേര്‍ക്ക്  മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.