കോട്ടയം

കോട്ടയം ഇല്ലിക്കല്‍ കല്ലില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 20 പേര്‍ക്ക് പരുക്ക് ​#Kottayam

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ മാന്താനം ഭാഗത്ത് ആയിരുന്നു അപകടം

ആലപ്പുഴയിൽ നിന്നും വന്ന സഞ്ചാരികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. മടങ്ങിവരവെ ഇറക്കത്തിൽ ബസ്സിന് നിയന്ത്രണം നഷ്ട‌മാവുകയായിരുന്നു.റോഡരികിൽ ഉണ്ടായിരുന്ന റബർമരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.അപകടത്തിൽ കുട്ടികൾ അടക്കം 20 ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.