ഭ്രമയുഗത്തെയും മമ്മൂട്ടിയെയും ഏറ്റെടുത്ത് ജനഹൃദയങ്ങള്‍. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് 31 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനായി. കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കളക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.
ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴി മാറ്റി ഭ്രമയുഗം റിലീസിന് എത്തുകയാണ്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരി 23ന് ചിത്രം തെലുങ്കില്‍ എത്തും. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രത്തിന് മകച്ച തിയറ്റര്‍ റണ്‍ ലഭിച്ചതോടെ ഷോകളുടെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്.
തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ‘ഭ്രമയുഗം’ സോണി ലിവില്‍ കാണാന്‍ സാധിക്കും. 20 കോടി രൂപയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഓഫര്‍ ചെയ്തത്, 30 കോടി രൂപക്കാണ് സോണി ലിവ് ഭ്രമയുഗത്തെ സ്വന്തമാക്കിയത്. കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കലക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.