വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 318 ആയി ഉയര്‍ന്നു.105 ല്‍ അധികം മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നും ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാണ്. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‌ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തെരച്ചില്‍ നടക്കും.പന്തീരാങ്കാവ്, മാവൂര്‍, മുക്കം, വാഴക്കാട് പോലീസ് എന്നിവരുടെയും ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍. ബോട്ടുകള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.കഴിഞ്ഞദിവസം മണന്തലക്കടവ് ഭാഗത്ത് നിന്ന് 10 വയസ്സുകാരിയുടെ മൃതദേഹം ലഭിച്ചിരുന്നു .ഇന്നലെ അറപ്പുഴ കടവില്‍ നിന്ന് പുരുഷന്റെ കാലും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് – മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.
കേരളം