പ്രാദേശികം

തീക്കോയി ടെക്നിക്കൽ ഹൈ സ്കൂളിന് 7.5 കോടി; ശിലാസ്ഥാപന കർമം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും

ഈരാറ്റുപേട്ട : തീക്കോയി ടെക്നിക്കൽ ഹൈ സ്കൂളിന് 7.5 കോടി മുതൽ മുടക്കി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം  സെപ്റ്റംബർ 15 വ്യാഴാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. പ്രസ്തുത പ്രോഗ്രാമിന്റെ സ്വാഗതസംഘം മീറ്റിംഗ് പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു.

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ, തീക്കോയ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ്. മുഹമ്മദ്‌ ഇല്യാസ്, ഈരാറ്റുപേട്ട വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റിസ്വാന സവാദ്, മുൻസിപ്പൽ കൗൺസിലർ നസീറ സുബൈർ, തീക്കോയ്‌ മെമ്പർമാരായ ജയറാണി, അമ്മിണി തോമസ്, സ്കൂൾ സൂപ്രണ്ട് ദാമോദരൻ, രമേശ്‌ ബി വെട്ടിമറ്റം, സ്കൂൾ പി റ്റി എ വൈസ് പ്രസിഡന്റ്‌ ഷെഫീക് കെ പി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.