അടൂര്‍ വടക്കടത്ത്കാവില്‍ പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫുള്‍ ലോഡ് പെട്രോളുമായി വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 12,000ലിറ്റര്‍ പെട്രോള്‍ ആണ് വണ്ടിയില്‍ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്.
ഒമിനി വാനില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കര്‍ ലോറി. പെട്രോള്‍ ലീക്ക് ചെയ്യുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.