ജനറൽ

ബീറ്റ്റൂട്ട് കൊണ്ട് ഒരു അടിപൊളി ചമ്മന്തി തയ്യാറാക്കാം

ബീറ്റ്റൂട്ട് ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ

ബീറ്റ്റൂട്ട് 1 എണ്ണം (ചെറുത്‌)
പച്ചമുളക് 2 എണ്ണം

ഉണക്കമുളക് 1 എണ്ണം
വെളുത്തുള്ളി 5 to 7 അല്ലി

പിഴിപുളി
വെളിച്ചെണ്ണ ടീസ്പൂൺ

കറിവേപ്പില ആവശ്യത്തിന്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ

പഞ്ചസാര 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

കായപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് അരിഞ്ഞെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ബീറ്റ്‌റൂട്ടും വെളുത്തുള്ളി, പച്ചമുളക്, ഉണക്കമുളക് എല്ലാം ചേർത്തു ഒന്നു വഴറ്റുക. അതിലേക്കു കുറച്ചു കറിവേപ്പില കൂടെ ചേർത്ത്ഇളക്കുക. ശേഷം കുറച്ചു മഞ്ഞൾ പൊടി ചേർക്കുക, പിന്നെ അതിലേക്ക് ഒരു 1/4 tsp പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. പിന്നീട് അത് ഒന്നു തണുത്തിട്ട് പുളി കൂടെ ചേർത്തു ഒന്നു അരച്ച് എടുക്കുക.

നമ്മൾ വ‍ഴറ്റിയ വെളിച്ചെണ്ണ ബാക്കി വന്നതിൽ കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക, കുറച്ചു കറിവേപ്പിലയും കുറച്ചു ഉഴുന്നും കുറച്ചു പരിപ്പും കൂടെ ചേർത്തു മൂപ്പിച്ച് അതിലേക്കു അരച്ച് വച്ചിരിക്കുന്നതും കൂടെ ചേർത്തു ഇളക്കി കുറച്ചു കായപൊടി കൂടെ ചേർത്ത് ഇളക്കി നല്ല ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചു നോക്കൂ…