ദുൽഖറുമായി ഒന്നിച്ചുള്ള സിനിമ ചെയ്യും, നല്ല കഥകൾ വന്നാൽ അതിനെ കുറിച്ച് ആലോചിക്കാമെന്ന് മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ യുഎഇ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(mammotty about dulquer movie with him)
ദുല്‍ഖര്‍ സല്‍മാന്‍ നമ്മുടെ വീട്ടില്‍ തന്നെയാണ് ഉള്ളത്. ദുല്‍ഖറിന് കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ വാപ്പയും മോനും തന്നെയാണല്ലോ, അഭിനയിച്ചാല്‍ മാത്രമാണോ വാപ്പയും മകനുമാകുള്ളു. ഞാനും ദുല്‍ഖറും ഒന്നിച്ചുള്ള സിനിമ വന്നാല്‍ നമുക്ക് അതിനെക്കുറിച്ച് ആലോചിക്കാം,” മമ്മൂട്ടി വ്യക്തമാക്കി.
മമ്മൂട്ടിയുടെ സിനിമകൾക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യങ്ങൾ എപ്പോഴുമുണ്ടാകാറുണ്ട്. അത്തരം ചോദ്യങ്ങൾക്കും മമ്മൂട്ടി മറുപടി നൽകി. പുതിയ കഥകളാണ് സിനിമകൾക്ക് വേണ്ടതെന്നും മുൻപ് ചെയ്ത കഥാപാത്രങ്ങളെ കൊണ്ട് വീണ്ടും സിനിമകൾ ചെയ്താൽ അത് ഒത്തുപോകാത്ത അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. ആ സിനിമ അവിടെ പൂർത്തിയായതാണ്. അത്തരം സിനിമകൾക്ക് രണ്ടാം ഭാഗം എന്ന സാധ്യതയില്ല. സിബിഐയ്ക്ക് വേണമെങ്കിൽ വീണ്ടും വരാം, കാരണം അത് വേറെ വേറെ കേസുകളാണ് എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.