കോട്ടയം : കടപ്ലാമറ്റം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തീ ആളിപ്പടർന്നു..ഏറ്റുമാനൂര്‍ സ്വദേശി ടി.വി ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്നത്. സമീപവാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കനത്ത പുകയും ചൂടും കാരണം തീ കെടുത്താന്‍ വലിയ പ്രയാസം അനുഭവപ്പെട്ടു. സ്ഥാപനം ഏകദേശം പൂർണമായും കത്തി നശിച്ചു. ഒരു കോടിയിലധികം രൂപായുടെ നഷ്ടമുണ്ടായതായാണ് സൂചന. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി.