കോട്ടയം

ടീം നന്മക്കൂട്ടം അംഗങ്ങൾ സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി

ഈരാറ്റുപേട്ട: നന്മക്കൂട്ടം റാപിഡ് റെസ്ക്യൂ ഫോഴ്‌സ് ടീമിലെ പത്തോളം വരുന്ന അംഗങ്ങൾ പ്രാഥമിക സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി.

കൊല്ലം ഡി ഫോർട്ടിന്റെ സ്വിമ്മിംഗ് പൂളിലായിരുന്നു പ്രാഥമിക പരിശീലനം.കൊല്ലം ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി ഡയറക്ടർമാരായ റിനോൾട്ട് ബേബി (കൊല്ലം), അബ്ദുൽ കലാം ആസാദ് (കോട്ടയം), ഉമ്മർ റഫീഖ് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം തങ്കശ്ശേരി ഡി ഫോർട്ട് റസിഡൻസിയുമായി സഹകരിച്ച്ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലനം നൽകിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള നീന്തൽ താരങ്ങൾക്കും റെസ്ക്യൂ ടീമുകൾക്കുമാണ് പരിശീലനം നൽകിയത്.സ്കൂബ ഡൈവിംഗ് അക്കാദമി ചീഫ് ട്രെയിനർ ആദർശ് (പാലക്കാട്‌), പോലീസ് ഓഫിസറും സർട്ടിഫയ്ഡ് സ്നേക്ക് റെസ്ക്യൂർ കൂടിയായ മുഹമ്മദ്‌ ഷെബിനും പരിശീലനത്തിൽ പങ്കാളികളായി.