സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പിറന്നാളാഘോഷ ചിത്രം. നടിയും നല്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാളാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. ഇതിനിടെ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്
താരസംഘടന ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം സംഘടനയുടെ ഓഫീസില്‍ വച്ചായിരുന്നു പിറന്നാളാഘോഷം നടന്നത്. പൊട്ടിച്ചിരിച്ചു നില്‍ക്കുന്ന മോഹന്‍ലാല്‍, രചന നാരായണന്‍ കുട്ടി, ഇടവേള ബാബു, സിദ്ദിഖ്, ശ്വേത മേനോന്‍, സുധീര്‍ കരമന, ബാബു രാജ് എന്നിവരെ ചിത്രത്തില്‍ കാണാം. കാണാനുന്നവരില്‍ ചിരി പടര്‍ത്തുതാണ് ചിത്രം.
അടുത്തിടെ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ വിജയാഘോഷത്തിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ച മോഹന്‍ലാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതിലുള്ള തന്റെ സന്തോഷവും അറിയിച്ചു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രാജസ്ഥാനിലെ പ്രധാന ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.