കോട്ടയം

*ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ളാറ്റിൻ്റെ മുകളിൽ നിന്നും വീണ്, കോതമംഗലം സ്വദേശിക്ക് ദാരുണ അന്ത്യം, കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിൽ പെട്ടയാളാണ് മരണമടഞ്ഞത്

കോട്ടയം :പാലാ :ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ലാറ്റിൻറ്നെ മുകളിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു.അമ്പാടി സന്തോഷ് എന്നയാളാണ് മരിച്ചത് .

കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് അമ്പാടി സന്തോഷ് .പുലർച്ചെ 12.30 ഓടു  കൂടിയാണ് അപകടമുണ്ടായത് ,ഇവർ മദ്യ ലഹരിയിലായിരുന്നെന്നു റിപ്പോർട്ടുകളുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മൃതദേഹം മേരിഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .