ജനറൽ

ടീ ബാഗുകൾ ക്യാൻസറിന് കാരണമാകുമെന്ന് പുതിയ പഠനം

ചായയോ കാപ്പിയോ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ചിലർ ടീ ബാ​ഗ് ഉപയോ​ഗിച്ചാകും ചായ തയ്യാറാക്കുന്നത്. ടീ ബാഗ് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് പലർക്കും അറിയില്ല. മോൺട്രിയലിലെ മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനം കാണിക്കുന്നത് ഒരൊറ്റ പ്ലാസ്റ്റിക് ടീബാഗിന് കപ്പിലേക്ക് ഹാനികരമായ കണികകൾ പുറന്തള്ളാൻ കഴിയുമെന്നാണ്.

11.6 ബില്യൺ മൈക്രോപ്ലാസ്റ്റിക്, 3.1 ബില്യൺ നാനോ പ്ലാസ്റ്റിക്കുകൾ (വളരെ ചെറിയ കഷണങ്ങൾ). അല്ലെങ്കിൽ പ്ലാസ്റ്റിക് കണികകൾ). ടീ ബാഗുകൾ കോടിക്കണക്കിന് മൈക്രോ, നാനോ പ്ലാസ്റ്റിക്കുകൾ ചൂടുവെള്ളത്തിലേക്ക് തള്ളി വിടുന്നതായി പോഷകാഹാര വിദഗ്ധൻ റാഷി ചൗധരി വ്യക്തമാക്കി.

പേപ്പർ ടീ ബാഗുകളിൽ "എപിക്ലോറോഹൈഡ്രിൻ എന്ന രാസവസ്തുവാണ് ഉള്ളത്, അത് ബാഗ് പൊട്ടാതിരിക്കാൻ ഉപയോഗിക്കുന്നു" എന്ന് ഡോ ചൗധരി കൂട്ടിച്ചേർത്തു. എപ്പിക്ലോറോഹൈഡ്രിൻ എന്ന ഓർഗാനോക്ലോറിൻ സംയുക്തം
ചൂടുവെള്ളത്തിലേക്ക് എത്തുന്നു. ഇത് ക്യാൻസറിന് കാരണമാകുന്ന ഒരു പദാർത്ഥവും പ്രത്യുത്പാദന വിഷവസ്തുവുമാണ്" റാഷി ചൗധരി പറഞ്ഞു. 
 
മിക്കവാറും ടീ ബാഗുകളിൽ ഒരുതരം ഡയോക്‌സിൻ അല്ലെങ്കിൽ എപ്പിക്ലോറോഹൈഡ്രിൻ ഉപയോ​ഗിക്കാറുണ്ട്. അത്  മനുഷ്യശരീരത്തിൽ കൂടുതൽ ദോഷം വരുത്തുകയും ചെയ്തേക്കാമെന്ന് ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ കിരൺ ദലാൽ പറഞ്ഞു.

ഇത് ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ളതും ശരീരത്തിൽ ചിലതരം ക്യാൻസറുകൾക്ക് കാരണമാകുന്ന ധാരാളം വിഷവസ്തുക്കൾ ടീ ബാ​ഗിൽ അടങ്ങിയിട്ടുണ്ടെന്നും ഡോ കിരൺ ദലാൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടീ ബാഗുകൾക്ക് പകരം പൊടിച്ച തേയില ഉപയോ​ഗിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. തുണികൊണ്ടുള്ള ടീ ബാഗ് ഉപയോഗിക്കാമെന്ന് ഡോ ദലാൽ കൂട്ടിച്ചേർത്തു.