ഈരാറ്റുപേട്ട. പോലീസ് അക്രമത്തിനും ഡി.വൈ.എഫ്.ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിലും പ്രതിഷേധിച്ച് പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധരണയും പ്രതിഷേധവും നടത്തി. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻ ഐക്കര ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഇല്യാസ്, പിഎച്ച് നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, മണ്ഡലം പ്രസിഡന്റുമാരായ അനസ് നാസർ, ചാർളി അലക്സ്, സുരേഷ് കാലായിൽ, എം സി വർക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മോൻ സി സി എം, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അഭിരാം ബാബു, കെ ഇ എ ഖാദർ, ലത്തീഫ് വള്ളുപറമ്പിൽ, ജോൺസൺ ചെറുവള്ളി, നിസാമുദ്ദീൻ, ഹരി മണ്ണുമഠം,റോയ് തുരുത്തി, അപ്പച്ചൻ മൂശാരി പറമ്പിൽ, എസ് എം കബീർ എന്നിവർ സംസാരിച്ചു.
പ്രാദേശികം