പ്രാദേശികം

ജനകീയ സായാഹ്ന സദസ്സ് നടത്തി

ഈരാറ്റുപേട്ട .യു.ഡി.എഫ് പൂഞ്ഞാർ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംങ്ഷനിൽ സായാഹ്ന ധർണ നടത്തി . യു.ഡി.എഫ് നേതാക്കൾക്ക് എതിരെയും മാധ്യമങ്ങൾക്ക് എതിരെയും ഉള്ള പോലീസ് വേട്ട അവസാനിപ്പിക്കുക ,എ ഐ ക്യാമറ ,കെ - ഫോൺ തുടങ്ങിയ അഴിമതികൾക്ക് എതിരെ വിദ്യാഭ്യാസ മേഖലയിലെ കൃത്യ വിലോപങ്ങൾക്ക് എതിരെ, രൂക്ഷമായ വിലക്കയറ്റത്തിനെതിരെ യുമാണ് ധർണ നടത്തിയത്.കേരള കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ മജു പുളിക്കൽ  അധ്യക്ഷത വഹിച്ചു.

യു ഡി എഫ് ഉന്നത അധികാരി സമതി അഗം അഡ്വ. ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്തുഅഡ്വക്കേറ്റ് ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, അഡ്വ. സതീഷ് കുമാർ,ബിനു മറ്റക്കര,അഡ്വ.മുഹമ്മദ്‌ ഇല്ല്യാസ്, റോയ് കപ്പലുമാക്കാൻ, സാബു പ്ലാത്തോട്ടം, അൻവർ അലിയാർ, നാസർ വെള്ളുപറമ്പിൽ, പി എച്ച് നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, ജോർജ് ജേക്കബ്, കെ എസ് രാജു, വർക്കിച്ചൻ വയംപോത്തനാൽ, അജിത് കുമാർ, ടി വി ജോസഫ്, സജി കൊട്ടാരം, ജിജോ കാരക്കാട്, എം സി വർക്കി,ടോമി മാടപ്പള്ളിൽ,ചാർളി വലിയവീട്ടിൽ, ബേബി മുത്തനാട്ട്, അഡ്വക്കേറ്റ് ജസ്റ്റിൻ ഡേവിഡ്, അബ്സാർ മുരിക്കോലി,പയസ് കവളംമാക്കൽ, വി റ്റി അയ്യൂബ് ഖാൻ, റസിം മുതുകാട്ടിൽ,ഷിയാസ് മുഹമ്മദ്‌, അഡ്വക്കേറ്റ് അഭിരാം ബാബു, സിറാജ് കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.