കോട്ടയം

മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി.

മണിമല: മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചിറക്കടവ് മൂന്നാം മൈലിൽ മണിമലയാറ്റിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

പാലാ വലവൂർ സ്വദേശിയാണ് ഒഴുക്കിൽപ്പെട്ടു കാണാതായതെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല