ഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ. പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങളാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം പേരും ഇന്ന് ആധാർ കാർഡ് ഉടമകളാണ്.
ഇപ്പോളിതാ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനായോ ആധാർ കേന്ദ്രങ്ങളിലൂടെയോ നടത്താമെന്ന് യുഐഡിഎഐ അറിയിച്ചു. അതേസമയം ഈ പുതുക്കൽ നിർബന്ധമാണോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.