കേരളം

നൂറോളം വീടുകളുടെ പൊടി പോലും കാണാനില്ല കാണാതായത് മുന്നൂറോളം പേരെ

വ​യ​നാ​ട്: ചൂ​ര​ൽ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്നൂ​റോ​ളം പേ​രെ കാ​ണാ​താ​യ​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന വി​വ​രം. ചൂ​ര​ൽ​മ​ല ഹ​യ​ർ​സെ​ക്കണ്ടറി സ്കൂ​ളി​നു സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന എ​ഴു​പ​തോ​ളം വീ​ടു​ക​ൾ അ​വി​ടെ കാ​ണാ​നി​ല്ല.

കൂ​റ്റ​ൻ​പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​ര​ങ്ങ​ളും മ​ണ്ണും ചെ​ളി​യും കു​തി​ച്ചെ​ത്തി വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി. വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തു കൂ​ടി മ​ല​വെ​ള്ളം കു​തി​ച്ചൊ​ഴു​കു​ക​യാ​ണ്.

എ​ഴു​പ​തോ​ളം വീ​ടു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​ന്ന് ഉ​ച്ച​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ചൂ​ര​ൽ​മ​ല​യി​ലെ എ​ച്ച്എം​എ​ലി​ന്‍റെ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് പാ​ടി​യും നാ​മാ​വ​ശേ​ഷ​മാ​യി. ഇ​വി​ടെ ആ​റു റൂ​മു​ക​ളി​ലാ​യാ​ണ് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.

മു​ണ്ട​ക്കൈ​യി​ലെ എ​സ്റ്റേ​റ്റ് പാ​ടി​ക​ളും ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​ഴ ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്താ​ൻ സാ​ധി​ച്ചാ​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളു.