ജനറൽ

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. 

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. ഷാനിദുമൊത്തുള്ള ചിത്രങ്ങള്‍ താരം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയും അനുഗ്രഹവും ഏറ്റുവാങ്ങി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.