ജനറൽ

എന്നെ ലിപ് ലോക്ക് ചെയ്യാൻ ഇപ്പോഴും നടിമാർ തയ്യാർ; വിവാദ പരാമർശവുമായി അലൻസിയർ

മീ ടു ആരോപണം നിലനിൽക്കുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി നടൻ അലൻസിയർ. സിനിമയിൽ തന്നെ ലിപ് ലോക്ക് ചെയ്യാൻ നടിമാർ തയ്യാറാണെന്നായിരുന്നു നടൻ പറഞ്ഞത്. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു. കേരളത്തിൽ മീ ടൂ ക്യാമ്പെയിന്റെ അവസാന ഇര താൻ ആയിരുന്നു. തനിക്കെതിരെ ആരോപണം ഉയർന്നതോട് കൂടി കേരളത്തിൽ മീടു ക്യാമ്പയ്ൻ അവസാനിച്ചു.

തന്റെ പ്രവൃത്തി അഭിനേത്രിയെ വേദനിപ്പിച്ചതായി വ്യക്തമായി. തുടർന്ന് മാപ്പ് പറഞ്ഞുവെന്നും അലൻസിയർ വ്യക്തമാക്കി.എന്നാൽ ഇതിന് ശേഷം മീടൂ ക്യാമ്പെയ്ൻ ആരംഭിച്ചപ്പോൾ അഭിനേത്രി വീണ്ടും ആരോപണവുമായി രംഗത്ത് വന്നു. തനിക്കെതിരെ അമ്മയ്‌ക്കും, ഡബ്ല്യുസിസിയ്‌ക്കും പരാതി നൽകി. താൻ കുഴപ്പക്കാരനല്ല. സിനിമയിൽ ഇപ്പോഴും തന്നെ ലിപ് ലോക്ക് ചെയ്യാൻ നടിമാർ തയ്യാറാണ്. താൻ പ്രശ്‌നക്കാരനല്ലെന്ന് അവർക്കും അറിയാമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.