ന്യൂഡല്‍ഹി
: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍(എന്‍ആര്‍ഐ) ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ആണ് സമ്പന്ന എന്‍ആര്‍ഐകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിലെ സമ്പന്നരില്‍ ആറാം സ്ഥാനത്തുള്ളതും വിനോദ് ശാന്തിലാല്‍ അദാനിയാണ്. 1.69 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. 94 എന്‍ആര്‍ഐകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഹിന്ദുജ സഹോഹരങ്ങളാണ് രണ്ടാം സ്ഥാനത്ത്. 1.65 ലക്ഷം കോടിയാണ് അവരുടെ സമ്പത്ത്. പട്ടികയില്‍ 48 പേര്‍ യുഎസ്സിലുള്ളവരാണ്. യുഎസ്സില്‍ ജീവിക്കുന്ന എന്‍ആര്‍ഐകളില്‍ മുന്നില്‍ ജെ ചൗധരിയാണ്, 70,000 കോടി. വിനോദ് ശാന്തിലാല്‍ അദാനി ദുബയിലാണ് ജീവിക്കുന്നത്. സിങ്കപ്പൂര്‍, ദുബൈ, ജക്കാര്‍ത്ത എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് ബിസിനസ് ഉള്ളത്. 1976ല്‍ വസ്ത്രവ്യാപാരത്തിലൂടെയാണ് വിനോദ് അദാനി തുടങ്ങുന്നത്. പിന്നീടത് സിങ്കപ്പൂരിലേക്ക് വ്യാപിപ്പിച്ചു.
പ്രവാസം